ഫാ.സേവ്യർ തേലക്കാടിന്‍റെ കൊലപാതകം: പ്രതിക്ക് മാപ്പ് കൊടുത്ത് വൈദികന്‍റെ കുടുംബം

First Published 5, Mar 2018, 8:42 AM IST
father murder at malayattoor followup
Highlights
  • ഫാ.സേവ്യറിന്‍റെ അമ്മയും കുടുംബാംഗങ്ങളും ജോണിയുടെ വീട്ടിലെത്തിയാണ് ക്ഷമിച്ചിരിക്കുന്നെന്ന് അറിയിച്ചത്

മലയാറ്റൂര്‍:  എറണാകുളം മലയാറ്റൂരിൽ ഫാ.സേവ്യർ തേലക്കാടിനെ കൊലപ്പെടുത്തിയ പ്രതി ജോണിയ്ക്ക് മാപ്പ് കൊടുത്ത് വൈദികന്‍റെ കുടുംബം. 
ഫാ.സേവ്യറിന്‍റെ അമ്മയും കുടുംബാംഗങ്ങളും ജോണിയുടെ വീട്ടിലെത്തിയാണ് ക്ഷമിച്ചിരിക്കുന്നെന്ന് അറിയിച്ചത്. 

മാര്‍ച്ച് ഒന്നിനാണ് മലയാറ്റൂര്‍ കുരിശുപള്ളിയിൽ  ഫാദര്‍ സേവ്യര്‍ തേലക്കാടാണ്(52) കപ്യാരുടെ കുത്തേറ്റ്  മരിച്ചു . കാലിലാണ് കുത്തേറ്റത്.  പള്ളിയിലെത്തിയാണ്  കപ്യാരായിരുന്ന ജോണി ഫാദര്‍ സേവ്യറെ കുത്തിയത്. ജോണിയെ മൂന്നു മാസം മുമ്പ് കപ്യാർ ചുമതലയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു, തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ജോണി വൈദികനെ  കാണാനെത്തുകയായിരുന്നു. തുടർന്നുണ്ടായ  വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.  

എറണാകുളം ചേരാനല്ലൂർ സ്വദേശിയാണ് കുത്തേറ്റു മരിച്ച ഫാദര്‍ സേവ്യര്‍. പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് ഫാദര്‍ സേവ്യര്‍. പൗലോസ്, ത്രേസ്യ എന്നിവരാണ് മാതാപിതാക്കള്‍. മാളി, ലിസി, റോസമ്മ, ഷാജു, ഷാലി, മനോജ്, ഹെലന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

 

 

loader