12 വയസുകാരനെ പിതാവ് കൊന്നു

ജംഷഡ്പൂര്‍: മാതാപിതാക്കള്‍ തമ്മിലുണ്ടായ വഴക്ക് അവസാനിപ്പിക്കാന്‍ ശ്രമിച്ച മകനെ പിതാവ് കൊന്നു. ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലാണ് സംഭവം. പിതാവ് ഗോവിന്ദ് മുണ്ടയെ പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കിനിടെ അച്ഛനെ ശാന്തനാക്കാന്‍ ശ്രമിക്കുകയായിരുന്നു 12 വയസുകാരന്‍. എന്നാല്‍ ഇതില്‍ കൂടുതല്‍ പ്രകോപിതനായ ഇയാള്‍ മകനെ കല്ലുകൊണ്ട് അടിച്ച് കൊല്ലുകയായിരുന്നു. പ്രദേശവാസികള്‍ ഗോവിന്ദ് മുണ്ടയെ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. എന്‍ടിറ്റിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.