വീട്ടിലെ വാട്ടർടാങ്കില്‍ വെള്ളം നിറയ്ക്കാത്തതിന് യുവാവ് അച്ഛനെ അടിച്ചുകൊന്നു. ഡല്‍ഹിയിലെ ബിന്ദാപൂരിയിലാണ് സംഭവം. 75കാരനായ റാം കുമാറാണ് മദ്യപിച്ചെത്തിയ മകന്റെ അടിയേറ്റ് മരിച്ചത്.

വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ടാങ്കില്‍വെള്ളം നിറയ്ക്കാത്തതിന്റെ പേരിലായിരുന്നു ചേതന്‍ ബഹളം വച്ചത്. ഒച്ചയും ബഹളവും കേട്ട് ഓടിയെത്തിയവരോട് ഞങ്ങളുടെ കുടുംബപ്രശ്‌നത്തില്‍ ഇടപെടേണ്ട എന്ന് ചേതന്‍മുന്നറിയിപ്പ് നല്‍കിയതോടെ പ്രദേശവാസികളില്‍ആരും പ്രശ്‌നത്തില്‍ ഇടപെട്ടില്ല.

കഴുത്ത് ഒടിഞ്ഞ നിലയിലും ദേഹമാസകലം ഗുരുതരമായ പരിക്കുകളോടുമാണ് റാം കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധിച്ച ഉടന്‍തന്നെ ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു തന്റെ മകന്റെ മുന്നിൽ വച്ചാണ് ചേതന്‍കുമാർ ഈ ക്രൂരതക്യത്യം നടത്തിയത്.

നേരത്തെ മദ്യപിച്ച് സ്ത്രീയെ ശല്യം ചെയ്തതായി ചേതനെതിരെ പ്രദേശവാസികളുടെ പരാതി ഉണ്ടായിരുന്നു. രണ്ടുമാസം മുമ്പ് ഇയാളുടെ ഭാര്യ ഇളയമകനുമൊത്ത് മറ്റൊരു വീട്ടിലേക്ക് താമസവും മാറിയിരുന്നു.