വധുവിനെ ഉമ്മവച്ച് വരന്‍റെ അച്ഛന്‍; പിന്നെ നടന്നത് കയ്യാങ്കളി

First Published 27, Feb 2018, 5:03 PM IST
Father of groom gets drunk at wedding forces bride to kiss him on stage
Highlights
  • നവവധുവിനെ വിവാഹവേദിയില്‍ വച്ച് കെട്ടിപ്പിടിച്ച് ഉമ്മവെച്ച് വരന്‍റെ പിതാവ്
  •  ചൈനയിലെ ബിയജിംഗിലാണ് സംഭവം

ബെയ്ജിങ്: നവവധുവിനെ വിവാഹവേദിയില്‍ വച്ച് കെട്ടിപ്പിടിച്ച് ഉമ്മവെച്ച് വരന്‍റെ പിതാവ്. ചൈനയിലെ ബിയജിംഗിലാണ് സംഭവം. സ്റ്റേജിലേക്ക് നടന്നു വരികയായിരുന്ന വധുവിനൊപ്പം എത്തിയ വരന്‍റെ പിതാവ് യുവതിയെ ആലിംഗനം ചെയ്ത് ചുംബിക്കുകയായിരുന്നു. അപ്രതീക്ഷിതമായിരുന്ന ചുംബനത്തില്‍ വധുവും ഞെട്ടി. മദ്യപിച്ചാണ് ഇയാള്‍ എത്തിയത്.

നിരവധിയാളുകള്‍ക്ക് മുന്‍പില്‍ വെച്ചായിരുന്നു ചുംബനം. പെട്ടെന്ന് തന്നെ ആളുകളില്‍ ചിലര്‍ കൈയടിക്കുകയും മറ്റ് ചിലര്‍ ബഹളം വെക്കുകയും ചെയ്തു. തുടര്‍ന്ന് സത്കാര വേദിയില്‍ ഒരു കൈയാങ്കളി തന്നെ നടന്നു. അലങ്കരിച്ച സ്റ്റേജ് ഇളകുന്നത് വീഡിയോയില്‍ കാണാം. 

എന്നാല്‍ ഇയാള്‍ നന്നായി മദ്യപിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും വരന്റെ ബന്ധുക്കള്‍ അറിയിച്ചതോടെ പ്രശ്‌നം ഒത്തു തീര്‍പ്പായെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പുറത്തു വന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ വിശദീകരണവുമായി ഇരുവീട്ടുകാരും രംഗത്തെത്തി.

loader