Asianet News MalayalamAsianet News Malayalam

പിതാവ് മകളെ വിഷംകൊടുത്ത് കൊന്നു; ദുരഭിമാനക്കൊലയെന്ന് സംശയം

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവ് സുന്ദര്‍ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. മാസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടിയുടെ അമ്മ മരിച്ചത്. മകളുടെ സ്വഭാവം ശരിയല്ലെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

father poisoned daughter
Author
Uttar Pradesh, First Published Aug 14, 2018, 12:13 PM IST

മുസാഫര്‍നഗര്‍: പതിനഞ്ചുകാരിയായ മകളെ പിതാവ് വിഷം കൊടുത്ത് കൊന്നു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. ദുരഭിമാനക്കൊലയെന്നാണ് പൊലീസിന്‍റെ പ്രഥാമിക നിഗമനം. ഷുക്രത്താലിലെ ഒരു ശ്മശാനത്തിലാണ് പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. പിതാവ് തനിക്ക് വിഷം തന്നതായി മരിക്കുന്നതിന് മുമ്പ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവ് സുന്ദര്‍ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. മാസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടിയുടെ അമ്മ മരിച്ചത്. മകളുടെ സ്വഭാവം ശരിയല്ലെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios