കഴിഞ്ഞ ദിവസം രാത്രിയിലാണ് സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നത തരത്തില്‍ എട്ടു വയസ്സുള്ള ബധിരയും മൂകയുമായ മകളെ അച്ഛന്‍ പീഡിപ്പിച്ചത്. കൂലിപ്പണിക്കാരനായ അച്ഛന്‍ മണികണ്‌ഠന്‍ ലഹരിക്ക് അടിമയാണ്. കുട്ടിയുടെ അമ്മ മണ്ണാര്‍ക്കാട് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. മയക്കുമരുന്ന് ലഹരിയിലാണ് പിതാവ് പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. കുട്ടികള്‍ക്കെതിരെയുളള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പുതിയ നിയമമനുസരിച്ച് പിടിയിലായ മണികണ്ഠനെതിരെ കേസ് എടുത്തതായി മണ്ണാര്‍ക്കാട് പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ പെരുമാറ്റത്തില്‍ വന്ന മാറ്റം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അമ്മ പൊലീസിനെ സമീപിച്ചത്.