സ്വന്തം മകളെ പീഡിപ്പിച്ച പിതാവിനെ പെരുന്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.

പെരുമ്പാവൂര്‍: സ്വന്തം മകളെ പീഡിപ്പിച്ച പിതാവിനെ പെരുന്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. വാഴക്കുളം ചെന്പറക്കി സ്വദേശിയാണ് അറസ്റ്റിലായത്. കുട്ടിയുടെ സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് വിവരം പുറത്തറിഞ്ഞത്. മദ്യത്തിനും കഞ്ചാവിനും അടിമയായ ഇയാൾ കുട്ടിയെ ഭയപ്പെടുത്തിയാണ് കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred