ഇടുക്കി: സൂര്യനെല്ലിയില്‍ അച്ഛന്‍ മകനെ വെടിവച്ചു. ഇളയ മകന്റെ ഭാര്യയുമായി വഴക്കുണ്ടാക്കിയതിനാണ് മൂത്ത മകനെ പിതാവ് വെടിവച്ചത്. സൂര്യനെല്ലി സ്വദേശി വടക്കന്‍ചേരി വീട്ടില്‍ അച്ഛന്‍കുഞ്ഞാണ് മകന്‍ ബിനുവിനെ വെടിവച്ചത്. ലൈസന്‍സില്ലാത്ത നാടന്‍ തോക്കുകൊണ്ടാണ് വെടി വച്ചത്. ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് വെടിവച്ചത്. അച്ചന്‍കുഞ്ഞിന്റെ ഇളയ മകന്റേത് പ്രണയവിവാഹമായിരുന്നു. ഈ പെണ്‍കുട്ടിയുമായി അച്ചന്‍കുഞ്ഞ് സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഇന്നലെ ഇത്തരത്തില്‍ വഴക്കുണ്ടായപ്പോള്‍ തടസ്സം പറഞ്ഞതാണ് പ്രകോപനത്തിനു കാരണം. 

ബിനുവിന്റെ വയറിനാണ് വെടിയേറ്റത്. വെടിയേറ്റുവീണ ബിനുവിനെ അയല്‍വാസികളാണ് ആണ് ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണത്തിനു ശേഷം അച്ചന്‍കുഞ്ഞ് ഒളിവില്‍പ്പോയി. ഇയാളെ വിദഗ്ദ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാന്തന്‍പാറ പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.