മിഥുന്‍-രേഷ്മ ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്. കുട്ടികളെ നോക്കാനുള്ള പണമില്ലാത്തതിനാലാണ് കുഞ്ഞിനെ വിറ്റതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് കുഞ്ഞിനെ വിറ്റത്. എത്ര തുകയ്ക്കാണ് കുഞ്ഞിനെ കൈമാറിയതെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടില്ല ഇന്ന് സംഭവം  പുറത്തറിഞ്ഞതോടെ പന്നിയങ്കര പൊലീസ് മിഥുനെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഒരു വര്‍ഷത്തോളമായി കുടുംബത്തില്‍ നിന്ന് താന്‍ അകന്നു കഴിയുകയാണെന്നും തനിക്ക് സംഭവത്തില്‍ പങ്കില്ലെന്നും മിഥുന്‍ പൊലീസിനോട് പറഞ്ഞു. മിഥുനാണ് കുഞ്ഞിനെ വിറ്റതെന്ന വിവരമാണ് ആദ്യം പൊലീസിന് ലഭിച്ചിരുന്നതും. തുടര്‍ന്ന് രേഷ്മയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ അമ്മ തന്നെയാണ് കൈമാറിയതെന്ന് വ്യക്തമായത്. കുഞ്ഞിനെ വിറ്റതാണെന്ന് മിഥുന്റെ ഭാര്യയുടെ അമ്മ അടക്കമുള്ളവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മിഥുന്‍ കുട്ടികളെ നോക്കാറില്ലെന്നും സാമ്പത്തിക പരാധീനത കൊണ്ടാണ് കുഞ്ഞിനെ വിറ്റതെന്നുമാണ് ഇവര്‍ പറഞ്ഞത്. തുടര്‍ന്ന് രേഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. ജുവനൈല്‍ ജസ്റ്റിസ് നിയമം അനുസരിച്ച് രേഷ്മക്കെതിരെ കേസെടുത്തിട്ടുണ്ട്