തിരുവനന്തപുരം: രണ്ടു മക്കളെ കൊന്നശേഷം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് അച്ഛന്‍ ആത്മഹത്യ ചെയ്തു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് മക്കളെ കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം ചെന്നിലോട് സ്വദേശിയായ ഷിബിയാണ് മക്കളെ കഴത്തറുത്ത് കൊന്നശേഷം ആത്മഹത്യ ചെയ്തത്. ആക്കുളം കായലിലേക്ക് വീണ ഷിബിയുടെ മൃതദേഹത്തിനായി തെരച്ചില്‍ തുടരുന്നു.
കണ്ണമ്മൂല ചെന്നിലോട് സ്വദേശിയായ ഷിബിയുടെ മക്കളുടെ മൃതദേഹം വേളി റെയില്‍വേ പാലത്തിന് സമീപത്തെ കുറ്റിക്കാട്ടിലാണ് കണ്ടെത്തിയത്. ഒന്‍പത് വയസ്സുകാരി ഫെബ, ആറുവസ്സുകാരന്‍ ഫെബാന്‍ എന്നിവരെ കഴുത്തറിത്താണ് കൊലപ്പെടുത്തിയത്. കൊലപ്പെടുത്താനുപയോഗിച്ച വെട്ടുകത്തിയും അടുത്തുണ്ടായിരുന്നു. റെയില്‍വേ പാലത്തില്‍ ഷെബിയുടെതെന്ന സംശയിക്കുന്നകൈപ്പത്തി കണ്ടെത്തി. ട്രെയില്‍ തട്ടി മൃതദേഹം പുഴയിലേക്ക് വീണെന്നാണ് സംശയം.
ഇന്നലെ വൈകുന്നേരം ഷിബിയൊമൊത്ത് കുട്ടികളെ പ്രദേശത്തെ കണ്ടവരുണ്ട്.ഷിബിയും ഭാര്യയുമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. മദ്യപാനിയായ ഷിബിയുമായി ഭാര്യയും മക്കളും പരിഞ്ഞു താമസിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാരിയായ ഭാര്യക്ക് ക്വാര്‍ട്ടേഴ്‌സ് അനുവദിച്ചു. ഇന്നലെ വൈകുന്നേരം ക്വാര്‍ട്ടേഴ്‌സിലേക്ക് മാറുന്നഴള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് ഷിബി വീട്ടിലെത്തി മക്കളെ പള്ളിയിലെക്കെന്ന പറഞ്ഞു കൊണ്ടുപോയത്.
കുട്ടികളെ രാത്രിയിലും കാണാത്തതിനെ തുടര്‍ന്ന് ഷിബിയുടെ ഭാര്യ മെഡിക്കല്‍കോളജ് പൊലീസിനെ വിവരം അറിയിച്ചു. അന്വേഷണത്തിലാണ് ഷിബിയുടെ ബുള്ളറ്റ് പാലത്ത് സമീപം കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷമത്തിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.
