മോമോസ് ആവശ്യപ്പെട്ട് കരഞ്ഞ മകനെ അച്ഛന്‍ കായലില്‍ എറിഞ്ഞുകൊന്നു

ദില്ലി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് ഒരു കൊലപാതക വാര്‍ത്ത കൂടി. 31കാരനായ പിതാവ് സ്വന്തം മകനെ കനാലില്‍ എറിഞ്ഞുകൊന്നു. മോമോസ് വാങ്ങിത്തരാന്‍ ആവശ്യപ്പെട്ട് കുട്ടി കരഞ്ഞതാണ് മദ്യലഹരിയിലായിരുന്നു പിതാവിനെ ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. ശനിയാഴ്ചയാണ് കുട്ടിയെ പിതാവ് കൊലപ്പെടുത്തിയത്. കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. പിതാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറായ ആല്‍വി ഭാര്യയുമായി പിരിഞ്ഞാണ് താമസം. 

മൂന്ന് മക്കളുള്ള ഇയാള്‍ ശനിയാഴ്ച ആറ് വയസുകാരനായ അയാനെയും കൂട്ടി വരികയായിരുന്നു. യാത്രക്കിടയില്‍ കുട്ടി മാമോസ് വാങ്ങിത്തരാന്‍ ആവശ്യപ്പെട്ട് കരഞ്ഞു. എന്നാല്‍ മദ്യ ലഹരിയിലായിരുന്നു ആല്‍വി കുട്ടി കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു. സംഭവത്തിന് പ്രദേശത്തെ ചിലര്‍ ദൃക്സാക്ഷികളായിരുന്നു. തുടര്‍ന്ന് ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് മാമോസ് വാങ്ങിത്തരാന്‍ ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന വിവരം പൊലീസിന് ലഭിച്ചത്.