ഐ.എസ് ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുനാലില്‍ റോമില്‍ തങ്ങുന്നു. ഇന്നതെ രാത്രി 9.30ഓടെയാണ് അദ്ദേഹം റോമിലെത്തിയത്. ചികിത്സയ്‌ക്കായി കുറച്ചുനാള്‍ റോമില്‍ തങ്ങുമെന്ന് സെലേഷ്യന്‍ സഭ അറിയിച്ചു. സെലേഷ്യന്‍ സഭയുടെ ആസ്ഥാനത്താണ് അദ്ദേഹം ഇപ്പോള്‍ കഴിയുന്നത്. മാര്‍പ്പാപ്പയുമായി അടുത്ത ദിവസങ്ങളില്‍ അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലേക്ക് അപ്പോള്‍ തിരിച്ചെത്തുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്. ഭീകരരുടെ പിടിയലകപ്പെട്ട് 18 മാസത്തിനുശേഷമായിരുന്നു ഫാ. ടോം മോചിതനായത്.
