ന്യൂഡല്‍ഹി: യെമനിൽ ഐ എസ് ഭീകരർ മോചിപ്പിച്ച ഫാ ടോം ഉഴുന്നാലിൽ ദില്ലിയിലെത്തി. ഇന്ന് രാവിലെ 7.15 ഓടെ ദില്ലി വിമാനത്താവളത്തിലാണ് ഫാദർ വിമാനമിറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സി ബി സി ഐ സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം 29 ന് ബെംഗളൂരുവിലെത്തും . ബെംഗളൂരുവിലെ സെലേഷ്യൻ സഭാ ആസ്ഥാനത്ത് സ്വീകരണ പരിപാടിയും സർവമത പ്രാർത്ഥനയും നടക്കും. തന്റെ അനുഭവങ്ങൾ ഫാ.ടോം പങ്കുവെക്കും. അന്നേ ദിവസം നടക്കുന്ന ബിഷപ്സ് കൗൺസിൽ യോഗത്തിനിടെ ബിഷപ്പുമാരെയും ഫാ. ടോം കാണുന്നുണ്ട് .
30 ന് ബെംഗളൂരുവിൽ കഴിയുന്ന അദ്ദേഹം ഞായറാഴ്ചയാണ് കേരളത്തിലേക്ക് തിരിക്കുക. ഒക്ടോബർ 1ന് എറണാകുളത്തെത്തും . ജന്മസ്ഥലമായ കോട്ടയം രാമപുരത്ത് അദ്ദേഹത്തിന് സ്വീകരണം നൽകും .തിരുവനന്തപുരത്തെത്തുന്ന ഫാ.ടോം മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കണ്ട് നന്ദി അറിയിക്കും .