കൊച്ചി: ഐ.എസ്.ഭീകരർ മോചിപ്പിച്ച ഫാദർ ടോം ഉഴുന്നാലിൽ ഇന്ന് ജന്മനാട്ടിലെത്തും. രാവിലെ 7.10ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുന്ന ഫാദര്‍ ടോമിനെ പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ, ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും. കുടുംബാംഗങ്ങളും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിമാനത്താവളത്തിലെത്തും.
തുടര്‍ന്ന് വെണ്ണലയിലെ ഡോൺ ബോസ്കോ ഹൗസിലെത്തുന്ന ഉഴുന്നാലിൽ, പത്ത് മണിക്ക് സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ പ്രാർത്ഥനാചടങ്ങിൽ പങ്കെടുക്കും. ഉച്ചയ്ക്ക് ജന്മനാടായ പാലായിലേക്ക് തിരിക്കുന്ന അദ്ദേഹം, വൈകീട്ട് നാലിന് പാലാ ബിഷപ്പ് ഹൗസിലെ സ്വീകരണ ചടങ്ങിലും അഞ്ചരയ്ക്ക് ജന്മനാടായ രാമപുരത്തെ സെന്‍റ് അഗസ്റ്റിൻസ് പള്ളിയിലെ കൃതജ്ഞതാബലിയര്‍പ്പണ ചടങ്ങിലും പങ്കെടുക്കും. തറവാട് വീട്ടിലും ഫാദര്‍ ടോം ഉഴുന്നാലിൽ എത്തും.
