ഇസ്ലാമിക് സ്‌റ്റേറ്റടക്കമുള്ള തീവ്രവാദ സംഘടനകള്‍ക്കെതിരായ പാട്ടുകളുമായി അടുത്തിടെ നഹിദ് ഫര്‍വിന്‍ വേദികളിലെത്തിയിരുന്നു. മുസ്ലിം പള്ളിക്കും മദ്രസയ്ക്കും സമീപം സംഗീതപരിപാടി അവതരിപ്പിക്കുന്നതിനെതിരെയാണ് ഫത്‌വ വിധി. കോളേജ് പള്ളിക്ക് അടുത്തായതിനാല്‍ സംഗീത കച്ചേരി ഉപേക്ഷിക്കണമെന്നാണ് ഫത്‌വ.
സംഗീതം ശരിയത്തിനതിരാണെന്നും ദൈവ കോപം ക്ഷണിച്ചുവരുത്തുമെന്നും ലഘുലേഖയിറക്കിയ ഫത് വയില്‍ പറയുന്നു. സംഗീത പരിപാടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പറഞ്ഞ അഫ്രീന്‍ പാട്ട് പാടാനുള്ള കഴിവ് ദൈവത്തിന്റെ അനുഗ്രഹമാണെന്നും പാട്ട് പാടാതിരുന്നാലാണ് ദൈവനിന്ദയാകുന്നതെന്നും വ്യക്തമാക്കി. ഫത്‌വയെ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അപലപിച്ചു.
2015ല്‍ ടി വി റിയാലിറ്റി ഷോയില്‍ രണ്ടാം സ്ഥാനത്തെത്തിയ നഹീദ് അഫ്രിന്‍ 2016ല്‍ പുറത്തിറങ്ങിയ അകിറയിലൂടെ നഹീദ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഫത്!വയെ കുറിച്ച് അന്വേഷണം തുടങ്ങിയ പൊലീസ് അഫ്രിനും കുടുംബത്തിനും സുരക്ഷ ഏര്‍പ്പെടുത്തി.
