ഭര്‍ത്താവിനെ ഭാര്യ വിഷം കൊടുത്തു കൊന്നു

First Published 5, Mar 2018, 12:06 PM IST
Fed Up With His Drinking Delhi Woman Poisons Husband With Tantrik Help
Highlights
  • ഭര്‍ത്താവിനെ ഭാര്യ വിഷം കൊടുത്തു കൊന്നു
  • ദില്ലിയിലെ മന്ദിര്‍ മാര്‍ഗിലാണ് സംഭവം

ദില്ലി: ഭര്‍ത്താവിനെ ഭാര്യ വിഷം കൊടുത്തു കൊന്നു. ദില്ലിയിലെ മന്ദിര്‍ മാര്‍ഗിലാണ് സംഭവം. അന്‍പത്തിനാലുകാരനായ ഡിഎസ് മൂര്‍ത്തിയാണ് കൊല്ലപ്പെട്ടത്. കേസില്‍ ഇയാളുടെ ഭാര്യ കെവി രമയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭര്‍ത്താവിന്‍റെ മദ്യപാനം സഹിക്കാന്‍ വഴിയാതെയാണ് ഒരു സന്യാസിയുടെ സഹായത്തോടെ ഭാര്യ വിഷം നല്‍കിയത്.

കുടുംബത്തിന് 12 ലക്ഷത്തിന്റെ ബാധ്യതയുണ്ടാക്കിയെന്നും ഇതില്‍ സഹികെട്ടാണ് മന്ത്രവാദിയുടെ സഹായത്താല്‍ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്ന് പോലീസ് പറഞ്ഞു. മരണത്തിലെ അസ്വഭാവികത കണ്ട് മൂര്‍ത്തിയുടെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്.  ഒരു റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിലെ  മാനേജറായി ജോലി ചെയ്യുകയായിരുന്നു മൂര്‍ത്തി. 

loader