തടവ് പുള്ളിയുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയ വനിത ജയില്‍ ഉദ്യോഗസ്ഥ വിചാരണയ്ക്കിടയില്‍ നടത്തിയത് വലിയ വെളിപ്പെടുത്തലുകള്‍

ലണ്ടന്‍: തടവ് പുള്ളിയുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയ വനിത ജയില്‍ ഉദ്യോഗസ്ഥ വിചാരണയ്ക്കിടയില്‍ നടത്തിയത് വലിയ വെളിപ്പെടുത്തലുകള്‍. ഇംഗ്ലണ്ടിലെ വിഞ്ചെസ്റ്റര്‍ ജയില്‍പുള്ളി സോള്‍ പവലുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന കേസില്‍ വിചാരണ നേരിടുന്ന മുന്‍ വനിതാ ജയില്‍ ഉദ്യോഗസ്ഥ ബാര്‍ബറാ ഡയര്‍ എന്ന 26 കാരിയാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത് എന്നാണ് ഡെയ്ലി മെയില്‍ അടക്കമുള്ള ബ്രിട്ട്ഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇപ്പോള്‍ വിചാരണ നടക്കുന്ന സംഭവം 2017ലാണ് നടക്കുന്നത്. ഇവരുടെ ജയില്‍പുള്ളി സോള്‍ പവലുമായുള്ള ബന്ധം അധിക‍ൃതര്‍ അറിഞ്ഞതോടെ ഇവരെ ജയില്‍ ജോലിയില്‍ നിന്നും നീക്കിയിരുന്നു. എന്നാല്‍ പിന്നീടും തന്‍റെ സഹപ്രവര്‍ത്തകരുടെ സഹായത്തോടെ ഈ ബന്ധം തുടര്‍ന്നു എന്നാണ് ബാര്‍ബറ പറയുന്നത്. പവലിന്‍റെ സെല്ല് സ്ഥിതിചെയ്യുന്ന വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന തന്‍റെ സഹപ്രവര്‍ത്തകന്‍ മാത്യു പ്രിച്ചാര്‍ഡ് വഴി തന്‍റെ ലൈംഗികാവയവങ്ങളുടെയും മറ്റും ഫോട്ടോകളും അടിവസ്ത്രങ്ങളും മറ്റും ഹാംപ്‌ഷെയര്‍ ജയിലിലെ പവലിന്‍റെ സെല്ലില്‍ എത്തിച്ചിരുന്നു എന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍. ഇക്കാര്യം ചെയ്തിരുന്നതിന്‍റെ പേരില്‍ പ്രിച്ചാര്‍ഡിനെതിരെ കേസ് എടുക്കാന്‍ കോടതി ആവശ്യപ്പെട്ടു.

ഹോളി ലാപ്പെല്ലി എന്ന പേരിലായിരുന്നു ജയില്‍പ്പുള്ളി ഡയറിനെ ഫോണ്‍ വിളിച്ചിരുന്നത്. കത്തും ടെലിഫോണ്‍കോളുകളും ജയില്‍ അധികൃതര്‍ സംശയിക്കാന്‍ തുടങ്ങിയതോടെ ഗവര്‍ണര്‍ മാര്‍ക്ക് ക്രീവന്‍ റെക്കോഡ് ചെയ്തിരുന്ന ഫോണ്‍ കോളുകള്‍ കേള്‍ക്കുകയും വ്യാജപേരില്‍ സംസാരിക്കുന്നത് ഡയറാണെന്ന് തിരിച്ചറിയുകയുമായിരുന്നു. ജയില്‍പുള്ളികളുടെ പൗരാവകാശം വെച്ച് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധപ്പെടാനേ അനുവാദമുള്ളൂ. ആഴത്തിലുള്ള സൗഹൃദം ഇരുവരും തമ്മില്‍ ശാരീരികബന്ധം നടന്നിരുന്നതായി സൂചന നല്‍കുന്നുണ്ടെന്ന് കോടതി വിലയിരുത്തി. 

അമതസമയം പവലിന്റെ ബിന്നില്‍ നിന്നും തന്റെ അടിവസ്ത്രം കണ്ടെത്തിയതിന് ഡയര്‍ നല്‍കുന്നത് മറ്റൊരു വിശദീകരണമാണ്. ജോലിക്കിടെ മാസമുറ ഉണ്ടാകുമ്പോള്‍ അഴിച്ച് ബിന്നില്‍ ഇട്ടതാണെന്നാണ്. അതേസമയം പവലിന്റെ മുറിയില്‍ നിന്നും കിട്ടിയ നഗ്നഫോട്ടോകള്‍ തന്‍റെതാണെന്ന് മുന്‍ ജയില്‍ ഓഫീസര്‍ അംഗീകരിച്ചു.