ദേശീയപാതയില്‍ ഫെറാരി കാര്‍ നിര്‍മാണത്തിലിരുന്ന മേല്‍പാലത്തില്‍ ഇടിച്ച് കയറി, ഒരു മരണം
കൊല്ക്കത്ത: അമിതവേഗതയില് എത്തിയ ഫെറാരി കാര് മേല്പ്പാലത്തില് ഇടിച്ച് കയറി ഒരാള് മരിച്ചു. പശ്ചിമ ബംഗാളിലെ ദേശീയ പാത 6ല് ആണ് അപകട നടന്നത്. രാവിലെ ഒമ്പതരയോടെയാണ് അപകടം. വാഹനം ഓടിച്ചിരുന്ന യുവാവ് സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. ഇയാളെ കാര് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. വാഹനത്തിലുണ്ടായിരുന്ന യുവതി ഗുരുതര നിലയില് ചികിത്സയിലാണ്. കൊല്ക്കത്തയില് നിന്ന് ഏറെ അകലെയല്ലാതെയുള്ള ഡോംദൂറില് വച്ചാണ് അപകടം നടന്നത്.
നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മേല്പ്പാലത്തിന്റെ കൈവരികള് ഇടിച്ച് തകര്ത്ത് നില്ക്കുകയായിരുന്നു. അപകടത്തില് കാര് പൂര്ണമായും തകര്ന്നു. നിയന്ത്രണം നഷ്ടമായ കാര് നിര്ത്താനുള്ള ശ്രമത്തിനിടെയായിരുന്നു അപകടമുണ്ടായതെന്നാണ് വിലയിരുത്തല്.
ഡ്രൈവര് സീറ്റിന്റെ ഭാഗം പൂര്ണമായും തകര്ന്നമര്ന്ന നിലയില് ആയിരുന്നു. നിര്മാണത്തിലിരുന്ന മേല്പ്പാലത്തിലെ കൈവരിയില് ഉണ്ടായിരുന്ന കമ്പികള് ബോണറ്റ് കുത്തിത്തുളച്ച് ശരീരത്തില് കയറിയതാണ് ഡ്രൈവറുടെ മരണത്തിന് കാരണമായത്.
