തിരുവനന്തപുരം വെളളനാട് തൃക്കണ്ണാപുരം സ്വദേശിയാണ് മരിച്ചത്

തിരുവനന്തപുരം: വിവാഹ ചടങ്ങളെക്കുറിച്ചുളള തര്‍ക്കതെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിശ്രുത വധു മരിച്ചു. തിരുവനന്തപുരം വെളളനാട് തൃക്കണ്ണാപുരം സ്വദേശി രാജഗോപാലൻ നായരുടെ മകൾ ആർദ്രയാണ് മരിച്ചത്. 

ആര്‍ദ്രയും പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ മിനിസ്റ്റീരിയൽ ജീവനക്കാരനായ യുവാവുമായി വിവഹം നിശ്ചയിച്ചിരുന്നു. എന്നാല്‍, വിവാഹ ചടങ്ങളുകളെച്ചൊല്ലി ഇരുവരും തര്‍ക്കമുണ്ടായിരുന്നതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. പ്രതിശ്രുത വരനെ അറിയിച്ച ശേഷമാണ് ആര്‍ദ്ര ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആര്‍ദ്രയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.