2002 ലോകകപ്പിനിടെ കണ്ടു മുട്ടിയ രണ്ട് പേര്‍ 2018 ലോകകപ്പോടെ സലാം പറഞ്ഞു. ബന്ധം പോയാലും റൊണാള്‍ഡോ തന്നെ കേമനെന്ന പിടിവാശിയിലാണ് ഭാര്യ ഇപ്പോഴും.
മോസ്കോ: മെസിയോ റൊണാള്ഡോയൊ.? ആരാണ് കേമനെന്നത് കുറേ വര്ഷങ്ങളായി ഫുട്ബോള് ലോകത്തെ തര്ക്ക വിഷയമാണ്. എന്നാല് അതിന്റെ പേരില് തര്ക്കിച്ച് വിവാഹമോചനം നേടിയിരിക്കുകയാണ് റഷ്യയിലെ ദമ്പതികള്. ഐസ്ലന്ഡിനെതിരായ പെനാല്റ്റി മെസി പാഴാക്കിയത് മുതല് സഹിക്കുകയാണ് റൊണാള്ഡോ ആരാധികയായ ഭാര്യ ല്യുഡ്മിലയെ. നൈജീരിയയ്ക്കെതിരെ മെസി പ്രകടനം മെച്ചപ്പെടുത്തിയിട്ടും അഭിപ്രായം മാറ്റാന് തയാറാകാത്ത ഭാര്യയെ ഇനി വേണ്ടെന്ന് പറഞ്ഞാണ് റഷ്യക്കാരന് ആര്സന് ബന്ധം വേര്പെടുത്തിയത്.
ബാഗു പാക്ക് ചെയത് നേരെ പോയത് ചെല്ല്യാബിന്സ്ക് കുടുംബ കോടതിയിലേക്ക്. 2002 ലോകകപ്പിനിടെ കണ്ടു മുട്ടിയ രണ്ട് പേര് 2018 ലോകകപ്പോടെ സലാം പറഞ്ഞു. ബന്ധം പോയാലും റൊണാള്ഡോ തന്നെ കേമനെന്ന പിടിവാശിയിലാണ് ഭാര്യ ഇപ്പോഴും.
ആര്ഗിമെന്റെ എല് ഫക്ത്തിയില് വന്ന ഈ വാര്ത്തയെക്കാള് ഭീകരമായിരുന്നു ഇന്ത്യയില് നടന്ന സംഭവങ്ങളൊക്കെ. ആരാധന ജീവനെടുത്ത രണ്ടിടങ്ങില് ഒന്ന് കേരളം മറ്റൊന്ന് ബംഗാളുമാണ്. ആരാധകരെ മനസിലാക്കൂ നിങ്ങളെ കാക്കാന് താര ദൈവങ്ങള്ക്കാകില്ല.
