ക്യാമറാമാന്‍ ഉള്ളില്‍ കുടുങ്ങിയിട്ടുണ്ടേ എന്ന് വിളിച്ച് പറയാന്‍ പോലും ആരുമുണ്ടായില്ല.താരങ്ങക്കിടിയില്‍ വീണുരുണ്ട് കക്ഷി ആകെ വലഞ്ഞു.

മോസ്കോ: ലോകകപ്പ് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ച ഗോള്‍ ക്രൊയേഷ്യന്‍ താരങ്ങള്‍ മതിമറന്നാഘോഷിക്കുന്നതിനിടെ അതിനിടയില്‍ പെട്ട് പോയാലോ. പുതുചരിത്രം പിറന്ന ആ ഗോള്‍. കാലമിത്രയും ഓരോ ക്രൊയേഷ്യക്കാരനും കൊണ്ടുനടന്ന സ്വപ്നത്തിലേക്ക് മാന്‍സൂക്കിച്ച് ഷോട്ടുതിര്‍ത്ത നിമിഷം. ആനന്ദത്തിന്റെ പരകോടിയില്‍ താരങ്ങളെല്ലാം പരസ്പരം വാരിപുണര്‍ന്നു.

പക്ഷെ അതിനിടയില്‍ പെട്ടുപോയി ഒരു ഫോട്ടോഗ്രാഫര്‍. ക്യാമറാമാന്‍ ഉള്ളില്‍ കുടുങ്ങിയിട്ടുണ്ടേ എന്ന് വിളിച്ച് പറയാന്‍ പോലും ആരുമുണ്ടായില്ല.താരങ്ങക്കിടിയില്‍ വീണുരുണ്ട് കക്ഷി ആകെ വലഞ്ഞു.

Scroll to load tweet…