കോഴിക്കോട്ടെ ആരാധകരുടെ മനംകവര്‍ന്ന് ക്രൊയേഷ്യ

കോഴിക്കോട്: കിരീടം ചൂടാനായില്ലെങ്കിലും ആരാധകരുടെ മനസ് കീഴടക്കിയാണ് ക്രൊയേഷ്യ മടങ്ങുന്നത്. കോഴിക്കോട് പുതിയപാലത്ത് ഫൈനൽ മത്സരം കാണാനെത്തിയവരിൽ അധികവും ക്രൊയേഷ്യൻ ആരാധകരായിരുന്നു. ഫ്രാൻസിന്റെ ആദ്യ ഗോളിന് പെരിസിച്ച് മറുപടി നൽകിയപ്പോൾ ഗ്യാലറിയില്‍ ആവേശം അണപൊട്ടി. 

ക്രൊയേഷ്യയുടെ മികച്ച മുന്നേറ്റങ്ങൾ ആവേശം വീണ്ടും ഉയർത്തി. എന്നാൽ ഫ്രാൻസ് തുടർച്ചയായി വലകുലുക്കിയപ്പോൾ നിരാശ. ഫൈനൽ വിസിലിന് കാതോർക്കാതെ ക്യൊയേഷ്യൻ ആരാധക‍ർ പുറത്തേക്ക്. എണ്ണത്തിൽ കുറവെങ്കിലും ആവേശം ഏറ്റെടുത്ത് ഫ്രാൻസ് ആരാധകർ. കലാശപോരാട്ടത്തിൽ കാലിടറിയെങ്കിലും മോഡ്രിച്ചും സംഘവും മനസിൽ നിന്ന് മായില്ലെന്ന് ഫുട്ബോൾ പ്രേമികൾ ഒന്നടങ്കം പറയുന്നു.