Asianet News MalayalamAsianet News Malayalam

മാന്‍സുക്കിച്ചിന്‍റെ സെല്‍ഫ് ഗോള്‍; ഫ്രാന്‍സ് മുന്നില്‍

  • കലാശപ്പോരില്‍ മുന്നിലെത്തി ഫ്രാന്‍സ്
fifa world cup 2018 france vs croatia 1 0
Author
First Published Jul 15, 2018, 8:46 PM IST

മോസ്‌കോ: ലുഷ്നിക്കി സ്റ്റേഡിയത്തില്‍ കലാശപ്പോരില്‍ ക്രൊയേഷ്യക്കെതിരെ ഫ്രാന്‍സ് മുന്നില്‍. ഗ്രീസ്മാനെ ബ്രോസോവിച്ച് വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കില്‍ നിന്ന് മാന്‍സുക്കിച്ചിന്‍റെ സെല്‍ഫ് ഗോളാണ് ഫ്രഞ്ച് പടയെ മുന്നിലെത്തിച്ചത്.

18-ാം മിനുറ്റില്‍ ഗ്രീസ്മാന്‍ എടുത്ത കിക്ക് തട്ടിയകറ്റാന്‍ ശ്രമിച്ച ഉയരക്കാരന്‍ മാന്‍സുക്കിച്ചിന് പിഴച്ചു. ഗോള്‍കീപ്പര്‍ സുബാസിച്ചിനെ നിഷ്‌പ്രഭനാക്കി ഹെഡര്‍ വലയിലെത്തി. ഇതോടെ സെമിയില്‍ ക്രൊയേഷ്യയുടെ വീരനായകനായ താരം ആദ്യ മിനുറ്റുകളിലെ കണ്ണീരായി.

Follow Us:
Download App:
  • android
  • ios