യുറുഗ്വേ സമനില ഗോള്‍ ഉറപ്പിച്ചിരിക്കെയാണ് വലത്തോട്ട് മുഴുനീള ഡൈവിലൂടെ ലോറിസ് പന്ത് തട്ടിയകറ്റിയത്.
മോസ്കോ: ലോകകപ്പ് ക്വാര്ട്ടറില് റാഫേല് വരാനെയുടെ ഗോളില് മുന്നിലെത്തിയ ഫ്രാന്സിന്റെ സൂപ്പര് മാനായി ഗോള് കീപ്പര് ലോറിസ്. ഗോള് വീണതോടെ ശക്തമായ ആക്രമണങ്ങളുമായി കളം നിറഞ്ഞ യുറുഗ്വോ ടൊറേറിയ എടുത്ത ഫ്രീ കിക്കില് നിന്ന് കസീറാസ് തൊടുത്ത ഹെഡ്ഡറില് ഗോളുറപ്പിച്ചപ്പോള് ഫ്രാന്സിന്റെ ഗോള് കീപ്പര് ഹ്യൂഗോ ലോറിസ് അവിശ്വസനീയമായി അത് തട്ടിയകറ്റുകയായിരുന്നു.
യുറുഗ്വേ സമനില ഗോള് ഉറപ്പിച്ചിരിക്കെയാണ് വലത്തോട്ട് മുഴുനീള ഡൈവിലൂടെ ലോറിസ് പന്ത് തട്ടിയകറ്റിയത്. റീബൗണ്ടില് യുറുഗ്വേ നായകന് ഡീഗോ ഗോഡിന് വീണ്ടും അവസരം ലഭിച്ചെങ്കിലും പന്ത് പുറത്തേക്കടിച്ച് കളഞ്ഞത് യുറുഗ്വേക്ക് തിരിച്ചടിയായി.
