അസ്പാസിന്റെ കിക്കാണ് അകിന്‍ഫീവ് ഡൈവ് ചെയ്യുന്നതിനിടെ ഇടം കാലുകൊണ്ട് തടഞ്ഞിട്ടത്. അത് വെറും ഭാഗ്യമാണെന്ന് ആരാധകര്‍ കരുതിയെങ്കില്‍ തെറ്റി.

മോസ്കോ: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ സ്പെയിനിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ആതിഥേയരായ റഷ്യ മുട്ടുകുത്തിച്ചപ്പോള്‍ പെനല്‍റ്റി ഷൂട്ടൗട്ടിലെ രണ്ട് അതിനിര്‍ണായക സേവുകളുമായി തല ഉയര്‍ത്തി നിന്നത് അവരുടെ നായകനും ഗോള്‍ കീപ്പറുമായ ഇഗോര്‍ അകിന്‍ഫീവായിരുന്നു. അതിലൊന്ന് ഡൈവ് ചെയ്യുന്നതിനിടെ കാലു കൊണ്ട് തട്ടിയകറ്റിയ കിക്കും. കൊക്കെയുടെയും ഇയാഗോ അസ്പാസിന്റെയും കിക്കുകളാണ് അകിന്‍ഫീവ് തടഞ്ഞിട്ടത്.

ഇതില്‍ അസ്പാസിന്റെ കിക്കാണ് അകിന്‍ഫീവ് ഡൈവ് ചെയ്യുന്നതിനിടെ ഇടം കാലുകൊണ്ട് തടഞ്ഞിട്ടത്. അത് വെറും ഭാഗ്യമാണെന്ന് ആരാധകര്‍ കരുതിയെങ്കില്‍ തെറ്റി. ആ സേവിന് പിന്നില്‍ അകിന്‍ഫീവിന്റെ കഠിന പരിശീലനമുണ്ട്. സ്പെയിനിനെതിരായ മത്സരത്തിന് മുമ്പ് ഇത്തരത്തില്‍ കിക്ക് സേവ് ചെയ്യാന്‍ അകിന്‍ഫീവ് പരിശീലിക്കുന്ന വീഡിയോ ആണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ആ രഹസ്യം പുറത്തെന്ന പേരിലായിരുന്നു വീഡിയോ പ്രചരിച്ചത്.

സ്പെയിനിനെതിരായ കള ജയിച്ച ശേഷം എല്ലാവരും അകിന്‍ഫീവിന്റെ മികവിനെ വാഴ്ത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞതോ കളിച്ചത് ടീമാണ്, ജയിച്ചത് ടീമാണ്, ഞാന്‍ അതിലൊരാള്‍ മാത്രം.

Scroll to load tweet…