ഫെഡറേഷന്‍ ലോയുമായുള്ള കരാര്‍ നാലുവര്‍ഷം കൂടി നീട്ടിയടോടെ 2020ലെ യുറോ കപ്പിനുള്ള യോഗ്യതാ മത്സരങ്ങളിലും യൂറോ കപ്പിലും പുതുതായി തുടങ്ങുന്ന യുവേഫ നേഷന്‍സ് ലീഗിലും പരിശീലക സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിനാവും.

ബെര്‍ലിന്‍: ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ ജര്‍മനി പുറത്തായയെങ്കിലും നാലു വര്‍ഷം കൂടി ജര്‍മന്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരുമെന്ന് ജോക്കിം ലോ. ജര്‍മനി പുറത്തായി ദിവസങ്ങള്‍ക്കുശേഷമാണ് പരിശീലക സ്ഥാനത്ത് തുടരുമെന്ന കാര്യം ലോ പരസ്യമാക്കിയത്. ലോകകപ്പിന് തൊട്ടുമുമ്പാണ് ലോയുടെ കരാര്‍ നാലുവര്‍ഷം കൂടി നീട്ടി നല്‍കാന്‍ ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ തീരുമാനമെടുത്തത്.

എന്നാല്‍ ലോകകപ്പില്‍ ജര്‍മനി ദയനീയമായി തോറ്റതോടെ ലോ പടിയിറങ്ങുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ പരിശീലകനായി തുടരാന്‍ ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തതോടെ തുടരാന്‍ തന്നെ ലോ തീരുമാനിക്കുകയായിരുന്നു. 2014ലെ ലോകകപ്പ് വിജയത്തിനുശേഷം ആഴ്ചകള്‍ കഴിഞ്ഞാണ് ലോ പരിശീലകനായി തുടരാന്‍ സമ്മതം അറിയിച്ചത്.

ഫെഡറേഷന്‍ ലോയുമായുള്ള കരാര്‍ നാലുവര്‍ഷം കൂടി നീട്ടിയടോടെ 2020ലെ യുറോ കപ്പിനുള്ള യോഗ്യതാ മത്സരങ്ങളിലും യൂറോ കപ്പിലും പുതുതായി തുടങ്ങുന്ന യുവേഫ നേഷന്‍സ് ലീഗിലും പരിശീലക സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിനാവും. റഷ്യന്‍ ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരെന്ന പകിട്ടിലെത്തിയ ജര്‍മനിക്ക് ആദ്യ മത്സരത്തില്‍ മെക്സിക്കോയോയുടം അവസാന മത്സരത്തില്‍ ദക്ഷിണ കൊറിയയോടും അടി തെറ്റിയിരുന്നു. മൂന്ന് കളികളില്‍ ഒരു ജയം മാത്രം നേടി ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ് ജര്‍മനി ഫിനിഷ് ചെയ്തത്.