കാലമെന്ന നദിയിൽ രാജാവും പ്രജയും സാമ്രാജ്യങ്ങളുമെല്ലാം ഒഴുകിപ്പോകുമെന്ന് കുറിച്ച കവി ഗ്രാവില ദേർഷാന്റെ നാടാണ് കസാൻ.
മോസ്കോ: റഷ്യയിൽ വമ്പൻമാരുടെ ശവപ്പറമ്പയി വീണ്ടും കസാൻ അരീന. ജർമനിക്കും അർജന്റീനക്കും പിന്നാലയാണ് ബ്രസീലും കസാൻ സ്റ്റേഡിയത്തിൽ തോറ്റ് റഷ്യയോട് വിടപറഞ്ഞത്.കാലമെന്ന നദിയിൽ രാജാവും പ്രജയും സാമ്രാജ്യങ്ങളുമെല്ലാം ഒഴുകിപ്പോകുമെന്ന് കുറിച്ച കവി ഗ്രാവില ദേർഷാന്റെ നാടാണ് കസാൻ.
ദേർഷാൻ ലോകഫുട്ബോളിലെ സാമ്രാജ്യങ്ങളെക്കുറിച്ചാണ് പറഞ്ഞുവച്ചതെന്ന് തോന്നും കസാൻ അരീനയിലെ ദുരന്തങ്ങൾ കണ്ടാൽ. ഇടറിവീണ രാജാക്കൻമാരുടെ ഇടമാണ് റഷ്യൻ ലോകകപ്പിൽ കസാൻ. ആദ്യം ലോകചാമ്പ്യൻമാരായ ജർമനി. നഷ്ടസാമ്രാജ്യം വീണ്ടെടുക്കാൻ വന്ന മെസിയും അർജന്റീനയും പിന്നാലെ.
ഒടുവിൽ വെട്ടിപ്പിടിച്ച കഥകളേറെയുളള ബ്രസീലിനും കസാനിൽ കണ്ണുനീർ. കസാൻ അരീനയിൽ ഇനി മത്സരങ്ങളില്ല.ഒഴുകിപ്പോയ സാമ്രാജ്യങ്ങളുടെ കവിത മാത്രം ബാക്കി.
