അര്‍ജന്‍റീനയെ നിരാശപ്പെടുത്തി അക്കിലസിന്‍റെ പ്രവചനം
സെയ്ന്റ് പീറ്റേഴ്സ്ബര്ഗ്: ലോകകപ്പില് നൈജീരിയക്കെതിരായ നിര്ണായക മത്സരത്തിന് മുന്പ് അര്ജന്റീനയ്ക്ക് തിരിച്ചടി. അക്കിലസ് പൂച്ചയുടെ പ്രവചനമാണ് അര്ജന്റീനയ്ക്കെതിരെ വരുന്നത്. അര്ജന്റീനയെ നൈജീരിയ പരാജയപ്പെടുത്തുമെന്നാണ് അക്കിലസിന്റെ പ്രവചനം. അക്കിലസ് ലോകകപ്പില് ഇതുവരെ നടത്തിയ പ്രവചനങ്ങളെല്ലാം ഫലിച്ചിരുന്നു എന്നത് അര്ജന്റീന ആരാധകരെ നിരാശയിലാക്കും.
