സന്നാഹമത്സരത്തില്‍ ഈജിപ്തിന് തോല്‍വി
ലോകകപ്പ് സന്നാഹമത്സരത്തിൽ ഈജിപ്തിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ബൽജിയം തകർത്തു. പരിക്കേറ്റ മുഹമ്മദ് സലാ ലോകകപ്പിൽ തിരിച്ചെത്തുമെന്ന ശുഭവാർത്തയുമായാണ് ഈജിപ്ത് ടീം ഇറങ്ങിയതെങ്കിലും ബൽജിയം ആക്രമണത്തിൽ പതറുകയായിരുന്നു.
ഇരുപത്തിയേഴാം മിനിറ്റിൽ റുമേലു ലുക്കാക്കുവാണ് ആദ്യ ഗോൾ നേടിയത്. 38ാം മിനിറ്റിൽ എഡിൻ ഹസാർഡും മത്സരം തീരാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ഫെല്ലിനിയും ഗോൾ നേടിയതോടെ ഈജിപ്ത് പതനം പൂർണ്ണമായി. തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ വിജയം കാണാതെ എത്തിയ ഈജിപ്തിന് ആറാം മത്സരത്തിലും വിജയം അകലെയായി.
