ബെല്‍ജിയം- ടുണീഷ്യ പോരാട്ടത്തില്‍ ആദ്യ പകുതിയില്‍ ഗോള്‍മഴ
മോസ്കോ: ലോകകപ്പില് ബെല്ജിയം- ടുണീഷ്യ പോരാട്ടത്തില് ആദ്യ പകുതിയില് ഗോള്മഴ. ബെല്ജിത്തിനായി സൂപ്പര്താരങ്ങളായ ഹസാര്ഡും ലുക്കാക്കുവും ഗോളുകള് നേടി. എന്നാല് ടുണീഷ്യക്കായി ബ്രോണ് ഗോള് മടക്കിയതോടെ മത്സരം ആവേശത്തിരയായി.
മത്സരത്തിന് കിക്കോഫായി ആറാം മിനുറ്റില് തന്നെ ബെല്ജിയം ലീഡ് നേടി. അഞ്ചാം മിനുറ്റില് മാര്ട്ടെന്സിനെ ബോക്സില് ബെന് യൂസഫ് വീഴ്ത്തിയതിന് ലഭിച്ച പെനാള്ട്ടി അനായാസം ഹസാര്ഡ് വലയിലെത്തിച്ചു. 16-ാം മിനുറ്റില് ബെല്ജിയത്തിന്റെ മിന്നല്വേഗത കണ്ട മുന്നേറ്റത്തില് ലുക്കാക്കു രണ്ടാം ഗോള് നേടി. എന്നാല് രണ്ട് മിനുറ്റുകളുടെ ഇടവേളയില് ബെല്ജിയത്തെ വിറപ്പിച്ച് ടുണീഷ്യ ബ്രോണിലൂടെ മറുപടി നല്കി.
