മികച്ച ഗോളുകള്‍ ഏതൊക്കെയെന്ന് നോക്കാം
മോസ്കോ: ഗോളുകളാൽ സമ്പന്നമാണ് റഷ്യൻ ലോകകപ്പ്. 48 കളികൾ പൂർത്തിയായപ്പോൾ റഷ്യയിലെ കളിത്തട്ടുകളിൽ പിറന്നത് 122 ഗോളുകൾ. ഓരോ കളിയിലും ശരാശരി 2.54 ഗോളുകള് പിറന്നു. ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത് റഷ്യയുടെ യൂറി ഗാസിൻസ്കിയാണ്. ഇത്തവണ ഗോൾ പിറക്കാതെ അവസാനിച്ചത് ഒറ്റക്കളിമാത്രം.
റഷ്യയിലെ മിന്നും ഗോളുകൾ ഏതൊക്കെയെന്ന് നോക്കാം...
- കൈനിറയെ ഗോളുകളുണ്ടെങ്കിലും കണ്ണിലുടക്കിയ ആദ്യ ഗോൾ സ്പെയിനെതിരെയുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫ്രീകിക്ക് ആയിരുന്നു.
- മെസ്സിയെയും സംഘത്തെയും സ്തബ്ധരാക്കിയ ലൂക്ക മോഡ്രിച്ചിന്റെ ലോംഗ് റേഞ്ചർ അത്രപെട്ടെന്ന് ഓർമ്മയിൽ നിന്ന് മായില്ല.
- ജർമ്മനിക്ക് പ്രതീക്ഷയുടെ തിരിനാളം നൽകിയ ടോണി ക്രൂസിന്റെ ഗോളിന് പത്തരമാറ്റുണ്ട്.
- റഷ്യയിൽ ബ്രസീലിയൻ കുതിപ്പിന് തുടക്കമിട്ട കുടീഞ്ഞോയുടെ ഗോളിനുണ്ട് മഴവില്ലഴക്.
- സാങ്കേതികത്തികവും സൗന്ദര്യവും ചാലിച്ച മിന്നുംഗോൾ മെസ്സിയുടെ വലങ്കാലിന് സ്വന്തം.
