ഡാനി കാര്‍വഹാള്‍ ഇന്ന് കളിക്കാന്‍ സാധ്യത
മോസ്കോ: ആദ്യ മത്സരത്തില് പോര്ച്ചുഗലിനോടേറ്റ സമനിലക്കുരുക്ക് അഴിക്കാനാണ് ഇറാനെതിരെ സ്പെയിന് ഇന്നിറങ്ങുന്നത്. ജയത്തില് കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ ഇറങ്ങുന്ന മത്സരത്തിന് മുന്പ് സ്പെയിന് ആശ്വാസം നല്കുന്ന വാര്ത്തയാണ് പുറത്തുവരുന്നത്. സ്പാനിഷ് പ്രതിരോധനിരയിലെ റയല് മാഡ്രിഡ് സൂപ്പര്താരം ഡാനി കാര്വഹാള് ഇന്ന് കളിച്ചേക്കുമെന്ന് പരിശീലകന് ഫെര്ണാണ്ടോ ഹെയ്റോ വ്യക്തമാക്കി.
ഇറാനെതിരായ മത്സരത്തിന് മുന്പ് കാര്വഹാള് പൂര്ണ ആരോഗ്യം വീണ്ടെടുത്തുകഴിഞ്ഞതായി ഹെയ്റോ പറഞ്ഞു. ലിവര്പൂളിനെതിരെ ചാമ്പ്യന്സ് ലീഗ് ഫൈനലിനിടെയാണ് കാര്വഹാളിന് പരിക്കേറ്റത്. പോര്ച്ചുഗലിനെതിരായ മത്സരത്തില് നാച്ചേയായിരുന്നു കാര്വഹാളിന് പകരം കളത്തിലിറങ്ങിയിരുന്നത്. എന്നാല് നാച്ചോയ്ക്ക് പ്രതിരോധത്തില് തിളങ്ങാന് കഴിയാതെ പോയത് കടുത്ത വിമര്ശനങ്ങള്ക്കിടയാക്കിയിരുന്നു.
