ക്വാര്‍ട്ടറില്‍ കളിക്കുമെന്ന് ഉറപ്പില്ല

മോസ്‌കോ: ലോകകപ്പില്‍ പോര്‍ച്ചുഗലിനെതിരായ പ്രീക്വാര്‍ട്ടറിലെ വിജയശിൽപ്പി എഡിസൺ കവാനിയുടെ പരിക്കിനെ ചൊല്ലി ഉറുഗ്വെ ക്യാംപില്‍ ആശങ്ക. വെള്ളിയാഴ്ചത്തെ ഫ്രാന്‍സിനെതിരായ ക്വാര്‍ട്ടറില്‍ കവാനി കളിക്കുമോയെന്ന് ഉറപ്പില്ലെന്ന് ഉറുഗ്വെ ടീം വൃത്തങ്ങള്‍ പറഞ്ഞു. 

പരിക്ക് ഭേദമാകാന്‍ അധികം ദിവസങ്ങളില്ല എന്നത് ആശങ്ക നൽകുന്നുണ്ടെന്ന് ഉറുഗ്വെ കോച്ച് അഭിപ്രായപ്പെട്ടു. പ്രീക്വാര്‍ട്ടറില്‍ കവാനിയുടെ ഇരട്ട ഗോളിലാണ് പോര്‍ച്ചുഗലിനെ ഉറുഗ്വെ തോല്‍പിച്ചത്. ഏഴ്, 62 മിനുറ്റുകളിലായിരുന്നു കവാനിയുടെ സുന്ദരന്‍ ഗോളുകള്‍.