ലോകകപ്പ് വിജയിയെ പ്രവചിച്ച് ബെക്കാം

മോസ്‌കോ: റഷ്യന്‍ ലോകകപ്പ് ജേതാക്കളെ കുറിച്ചുള്ള പ്രവചനങ്ങള്‍ അവസാനിക്കുന്നില്ല. മുന്‍ ഇംഗ്ലണ്ട് നായകനും ഇതിഹാസ താരവുമായ ഡേവിഡ് ബെക്കാമാണ് ഒടുവില്‍ പ്രവചനവുമായി രംഗത്തെത്തിയത്. ഫൈനലില്‍ സ്വന്തം രാജ്യമായ ഇംഗ്ലണ്ട് അര്‍ജന്‍റീനയെ നേരിടുമെന്ന് ബെക്കാം പറയുന്നു. 

ഇംഗ്ലണ്ട് ലോകകപ്പുയര്‍ത്തണമെന്നാണ് താനാഗ്രഹിക്കുന്നത്. ഇംഗ്ലണ്ട് യുതാരങ്ങളടങ്ങിയ മികച്ച ടീമാണ്. ഇംഗ്ലണ്ടിന് ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ ജയം നേടാനായതില്‍ സന്തോഷമുണ്ട്. എന്നാല്‍ കപ്പിലേക്ക് സൗത്ത്ഗേറ്റിനും സംഘത്തിനും പന്തടി എളിപ്പമാകില്ലെന്നും ബെക്കാം പറയുന്നു. 

ജൂലൈ 15ന് ലൂഷ്നിക്കി സ്റ്റേഡിയത്തിലാണ് 22-ാം ലോകകപ്പിന്‍റെ കലാശപ്പോര്. ഇംഗ്ലണ്ട് 2006ല്‍ ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയപ്പോള്‍ ബെക്കാമായിരുന്നു നായകന്‍. അതേസമയം 1966ന് ശേഷം ലോകകപ്പുയര്‍ത്താന്‍ ഇംഗ്ലണ്ടിന് സാധിച്ചിട്ടില്ല.