അടുത്ത മത്സരത്തില്‍ കളിച്ചേക്കില്ല
മോസ്കോ: ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ രണ്ടാം മത്സരത്തിൽ ഡെലി അലി കളിച്ചേക്കില്ല. പേശി വലിവ് മൂലം അലിക്ക് വിശ്രമം അനുവദിച്ചേക്കുമെന്നാണ് സൂചന. പകരം റുബെന് ലോഫ്റ്റസ് ചീക്ക് ആദ്യ ഇലവനില് ഇറങ്ങിയേക്കും.
ടുണീഷ്യയ്ക്കെതിരായ മത്സരത്തില് അലി മുഴുവന് സമയം കളിച്ചിരുന്നില്ല. എന്നാല് മത്സരത്തില് ഹാരി കെയ്ന്റെ ഇരട്ട ഗോളില് ഒന്നിനെതിരെ രണ്ട് ഗോളുകള്ക്ക് ഇംഗ്ലണ്ട് വിജയിച്ചിരുന്നു. ഞായറാഴ്ച പനാമയ്ക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം.
