വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍
മോസ്കോ: ലോകകപ്പ് ഫുട്ബോള് മത്സരത്തിനിടെ ഗാലറിയില് ആരാധകന് സിഗരറ്റ് വലിക്കാന് തോന്നിയാല് എന്തുചെയ്യും. ദിവസങ്ങള്ക്ക് മുന്പ് നടന്ന സ്പെയിന്- ഇറാന് മത്സരത്തിനിടെ ഇത്തരമൊരു സംഭവമുണ്ടായി. എന്നാല് ആരാധകന് സിഗരറ്റ് കത്തിക്കാന് സ്വീകരിച്ച വേറിട്ട ശൈലിയാണ് സമൂഹമാധ്യമങ്ങളില് ചര്ച്ചയായത്.
കീശയില് നിന്ന് പേഴ്സ് എടുത്ത് ഇയാള് സിഗരറ്റ് കത്തിക്കുകയായിരുന്നു. സെക്കന്റുകള്ക്കുള്ളില് സിഗരറ്റ് കത്തിച്ച് ആരാധകന് പേഴ്സ് മടക്കുന്നത് കണ്ടവര് അമ്പരന്നു. സമൂഹമാധ്യമങ്ങളില് ഇതിന്റെ വീഡിയോ വൈറലായെങ്കിലും 'ഫ്ലെയിം വാലറ്റ്' ലോകത്തിന് പുതുമയല്ല. ഇത്തരം പേഴ്സുകള് ഓണ്ലൈന് പ്ലാറ്റ്ഫോമുകളില് സുലഭമാണ്.
