ആദ്യ പകുതിയില്‍ സമനില
കസാന്: കരുത്തുറ്റ ആദ്യ ഇലവനുമായിറങ്ങിയ ലോകകപ്പ് ഫേവറേറ്റുകളായ ഫ്രാന്സിനെ ആദ്യ പകുതിയില് സമനിലയില് പിടിച്ചുകെട്ടി ഓസ്ട്രേലിയ. സൂപ്പര് താരങ്ങളായ ഗ്രീസ്മാന്, എംബാപ്പേ, പോഗ്ബ, ഡെംബലേ എന്നിവരെ ആദ്യ ഇലവനില് ഇറക്കിയ ഫ്രാന്സിന്റെ തന്ത്രം വിജയിക്കുമെന്ന് തോന്നിച്ചായിരുന്നു മത്സരത്തിന്റെ തുടക്കം. കിക്കോഫ് വീണ് രണ്ടാം മിനുറ്റില് തന്നെ എംബാപ്പേയുടെ ഷോട്ട് ഓസ്ട്രേലിയന് ഗോള്മുഖത്തെ വിറപ്പിച്ചു.
പിന്നാലെ ഗ്രീസ്മാനും എംബാപ്പേയും മാറിമാറി ഓസ്ട്രേലിയന് ഗോള്മുഖത്തെ ലക്ഷ്യമിട്ടെങ്കിലും ഗോള് മാറി നിന്നു. അതേസമയം നിരവധി ഫ്രീകിക്ക് അവസരം ലഭിച്ചതും ഫ്രാന്സിന് മുതലാക്കാനായില്ല. മറുവശത്ത് ഫ്രാന്സ് ഗോളി ലോറിസിന് വെല്ലുവിളിയുയര്ത്താന് തക്ക ഒരു ഷോട്ട് പോലും ഉതിര്ക്കാന് ഏഷ്യന് പെരുമയുമായെത്തിയ ഓസ്ട്രേലിയക്കായില്ല. ഓസ്ട്രേലിയക്കായി നിരാശയാണ് സ്ട്രൈക്കര് നബൗട്ട് ആദ്യ പകുതിയില് സമ്മാനിച്ചത്.
