ഡാനി ആല്‍വ്സിന്‍റെ പരിക്ക് ബ്രസീലിന് തിരിച്ചടി

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ ജര്‍മനിക്ക് കിരീടസാധ്യതയെന്ന് ഇന്ത്യന്‍ താരവും കേരള ബ്ലാസ്റ്റേഴ്സ് നായകനുമായ സന്ദേശ് ജിങ്കാന്‍. ലോകകപ്പില്‍ മികച്ച ഫുട്ബോള്‍ കാണാനാണ് ഇഷ്ടപ്പെടുന്നത്. ജര്‍മനിയുടേത് മനോഹര ഫുട്ബോളാണ്. അതുകൊണ്ടുതന്നെ ജര്‍മന്‍ ടീമിനെ ഏറെ ഇഷ്ടപ്പെടുന്നു. ജര്‍മനിയുടെ പ്രതിരോധനിരയും മികച്ചതാണ്. കേരളത്തില്‍ നിറയെ ആരാധകരുള്ളതിനാല്‍ ബ്രസീലിനെയും ഇഷ്ടപ്പെടുന്നു.

പ്രതിരോധതാരം ഡാനി ആല്‍വസ് പരിക്കേറ്റ് പുറത്തായത് തിരിച്ചടിയാണെങ്കിലും അതിനെ മറികടക്കാന്‍ ബ്രസീലിന് കഴിയുമെന്നാണ് പ്രതീക്ഷ. ലോകത്തെ ഒന്നിപ്പിക്കുന്ന സുന്ദരമായ ഗെയിമാണ് ഫുട്ബോള്‍. വംശീയ വിവേചനങ്ങളൊന്നുമില്ലാത്ത നല്ല ലോകകപ്പാകും റഷ്യയിലേതെന്നും ജിങ്കാന്‍ പ്രതീക്ഷിക്കുന്നു. ഓരോ മത്സരം പിന്നിടുന്തോറും ഇന്ത്യന്‍ ടീം മെച്ചപ്പെട്ട് വരികയാണെന്നും സന്ദേശ് ജിങ്കാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.