ഐസ്‍ലന്‍ഡ്- നൈജീരിയ മത്സരഫലം അര്‍ജന്‍റീനയ്ക്ക് നിര്‍ണായകം

മോസ്‌കോ: ലോകകപ്പില്‍ ഗ്രൂപ്പ് ഇയില്‍ പ്രീ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് സെര്‍ബിയ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. ബ്രസീലിനെ സമനിലയില്‍ തളച്ച സ്വിറ്റ്സര്‍ലന്‍ഡാണ് സെര്‍ബിയയുടെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ കോസ്റ്റാറിക്കയെ തോല്‍പിച്ച സെര്‍ബിയക്ക് ഇന്ന് കൂടി ജയിക്കാനായാല്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാം. രാത്രി 11.30നാണ് മത്സരം.

ഇന്നത്തെ മറ്റൊരു മത്സരത്തില്‍ രാത്രി എട്ടരക്ക് നൈജീരിയയെ ഐസ്‍ലന്‍ഡ് നേരിടും. ഇന്നലെ ക്രൊയേഷ്യയോട് തോറ്റ ലാറ്റിനമേരിക്കന്‍ ടീമിന് ഐസ്‍ലന്‍ഡ്- നൈജീരിയ മത്സരഫലം നിര്‍ണായകമാണ്. ഐസ്‍ലന്‍ഡ് വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ അര്‍ജന്‍റീനയുടെ നില കൂടുതല്‍ പരുങ്ങിലിലാകും. അതിനാല്‍ അര്‍ജന്‍റീന പ്രതീക്ഷയോടെയാണ് മത്സരത്തെ കാണുന്നത്.