സ്‌പെയിനെ പുറത്തേക്ക് പറഞ്ഞുവിട്ട് രണ്ട് സേവുകള്‍
മോസ്കോ: ലോകകപ്പില് പ്രീക്വാര്ട്ടറില് സ്പെയിനെ അട്ടിമറിച്ച് റഷ്യ ക്വാര്ട്ടറില് എത്തിയപ്പോള് ഹീറോയായത് ഗോള്കീപ്പര് ഇകര് അക്കിന്ഫീവ്. അധികസമയവും ഒരു ഗോളിന്റെ സമനിലയില് തുടര്ന്ന മത്സരത്തില് പെനാല്റ്റി ഷൂട്ടൗട്ടില് സ്പെയിന് തൊടുത്ത രണ്ട് കിക്കുകളാണ് അക്കിന്ഫീവ് രക്ഷപെടുത്തിയത്. മത്സരം 120 മിനുറ്റുകള് പൂര്ത്തിയാകുമ്പോള് ഓരോ ഗോളടിച്ച് നില്ക്കുകയായിരുന്നു ടീമുകള്.
ഷൂട്ടൗട്ട് 2-2 എന്ന നിലയില് നില്ക്കുമ്പോള് കോകേയുടെ മൂന്നാം കിക്ക് വലത്തോട്ട് പറന്ന് അക്കിന്ഫീവ് തട്ടിയകറ്റി എന്നാല് റഷ്യയുടെ മൂന്നാം കിക്കും സ്പെയിനിന്റെ നാലാം കിക്കും വലയിലെത്തി. അതേസമയം റഷ്യയുടെ നാലാം കിക്കിനും സ്പാനിഷ് ഗോളി ഡി ഹിയ കീഴടങ്ങി. എന്നാല് അസ്പാസ് എടുത്ത സ്പെയിന്റെ അവസാന കിക്ക് അക്കിന്ഫീവ് കാലുകൊണ്ട് തട്ടിയകറ്റി ചരിത്രത്തിലേക്ക് റഷ്യയെ കൈപിടിച്ചുനടത്തുകയായിരുന്നു.
