ചരിത്രത്തിലെ മികച്ച ടീമെന്ന് പരിശീലകന്‍
മോസ്കോ: ലോക ഫുട്ബോള് മാമാങ്കത്തിന് റഷ്യയിലെത്തുന്ന ആദ്യ ടീമായി ഇറാന്. പരിശീലകന് കാർലോസ് ക്വിറോസിന്റെ നേതൃത്വത്തിലുള്ള ഏഷ്യന് കരുത്തരെ സ്വീകരിക്കാന് നിരവധി ആരാധകരാണ് വിമാനത്താവളത്തിലെത്തിയത്.
യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന 12 താരങ്ങള് ഉൾപ്പെടുന്നതാണ് ഇറാന്റെ ലോകകപ്പ് ടീം. ഇറാന് ടീമിന്റെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ടീം എന്ന വിശേഷണത്തോടെയാണ് പരിശീലകന് കാർലോസ് ക്വിറോസ് ടീം പ്രഖ്യാപിച്ചത്.
യുവതാരം അലി ഖോലിസാദയെ ഒഴിവാക്കിയത് മാത്രമാണ് ടീമിലെ പ്രധാന മാറ്റം. സ്പെയ്ൻ, പോർച്ചുഗൽ, മൊറോക്കോ എന്നിവരാണ് ലോകകപ്പിൽ ഇറാന്റ എതിരാളികൾ. യോഗ്യതാ റൗണ്ടിൽ ഒറ്റക്കളിയിലും തോൽക്കാത്ത ടീമാണ് ഇറാൻ. ഏഷ്യയിൽ നിന്ന് ലോകകപ്പിന് ആദ്യം യോഗ്യത നേടിയ ടീമും ഇറാനാണ്.
