ലോകകപ്പിന്‍റെ തൊട്ടുമുമ്പ് ഇറാന് എട്ടിന്‍റെ പണികൊടുത്ത് അമേരിക്ക
മോസ്കോ: ലോകകപ്പ് ഫുട്ബോള് കിക്കോഫിന് ഒരു ദിവസം മാത്രം ശേഷിക്കേ ഇറാന് ടീം ആശങ്കയിലാണ്. താരങ്ങളുടെ പരിക്കോ സുരക്ഷാ പ്രശ്നങ്ങളോ ഒന്നുമല്ല ഇറാനെ അലട്ടുന്നത്. അമേരിക്കയുടെ ഉപരോധം മൂലം കായിക ഉല്പന്ന നിര്മ്മാണ കമ്പനിയായ നൈക്കി താരങ്ങള്ക്കുള്ള ബൂട്ട് നല്കാതിരിക്കുന്നതാണ് ഇറാന് ടീമിന് തലവേദനയായിരിക്കുന്നത്.
അമേരിക്ക- ഇറാന് നയതന്ത്രബന്ധത്തിലെ വിള്ളലുകളാണ് ടീമിന്റെ ലോകകപ്പ് ഭാവിയെ ബാധിക്കുന്ന പ്രശ്നമായി ഉടലെടുത്തത്. സംഭവത്തില് ഇടപെടണമെന്ന് ഇറാന് പരിശീലകന് കാര്ലോസ് ക്വിറോസ് ഫിഫയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച്ച മൊറോക്കയ്ക്കെതിരെ ആദ്യ മത്സരത്തിനിറങ്ങുമ്പോള് ഇറാന് ടീം നൈക്കിയുടെ ബൂട്ടുകള് അണിയുമോ എന്ന ആകാംഷയിലാണ് ഫുട്ബോള് ലോകം.
