പ്രീ ക്വാര്‍ട്ടറില്‍ താരം കളിക്കാന്‍ സാധ്യത കുറവ്

മോസ്‌കോ: ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ കൊളംബിയന്‍ സൂപ്പര്‍ താരം ഹാമിഷ് റോഡ്രീഗസ് കളിച്ചേക്കില്ല. കണങ്കാലിനേറ്റ പരിക്ക് ഭേദമായിട്ടില്ലെന്നാണ് പരിശോധനാ റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. ശനിയാഴ്ച പരിശീലനത്തിന് താരം ഇറങ്ങിയിരുന്നില്ല. ലോകകപ്പിന്‍റെ തുടക്കം മുതല്‍ പരിക്കുമൂലം വലഞ്ഞ താരം ഇതുവരെ ഒരു മത്സരം മാത്രമാണ് പൂര്‍ണ്ണ സമയം കളിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സെനഗലിനെതിരായ അവസാന മത്സരത്തില്‍ 31-ാം മിനിറ്റിൽ തന്നെ റോഡ്രീഗസിനെ പരിശീലകന്‍ തിരിച്ചു വിളിച്ചിരുന്നു. കഴിഞ്ഞ ലോകകപ്പിൽ ഗോൾഡന്‍ ബൂട്ട് നേടിയ കൊളംബിയന്‍ താരത്തിന് ഇത്തവണ പ്രതീക്ഷയ്ക്കൊത്ത പ്രകടനം നടത്താനായിട്ടില്ല. എന്നാല്‍ ഫാല്‍ക്കാവോ ഫോമിലെത്താത്ത സാഹചര്യത്തില്‍ റോഡ്രീഗസിന്‍റെ പ്രകടനം നോക്കൗട്ടില്‍ കൊളംബിയയുടെ മുന്നേറ്റത്തില്‍ നിര്‍ണായകമാണ്.