എതിരാളികളെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹതാരം
മോസ്‌കോ: ലോകകപ്പിന് മുന്‍പ് എതിരാളികള്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞിട്ടുണ്ട് ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്‌മര്‍. സന്നാഹമത്സരത്തില്‍ ക്രൊയേഷ്യക്കെതിരെയും ഓസ്‌ട്രിയക്കെതിരെയും വലകുലുക്കിയാണ് നെയ്മര്‍ പരിക്കില്‍ നിന്നുള്ള മടങ്ങിവരവ് ആഘോഷിച്ചത്. പരിക്കില്‍ നിന്ന് പൂര്‍ണമുക്തനായെങ്കിലും താരത്തിന്‍റെ ആത്മവിശ്വാസത്തിന്‍റെ കാര്യത്തില്‍ ആരാധകര്‍ക്കുള്ള ആശങ്ക മാറ്റിയിരിക്കുകയാണ് സഹതാരം.
നെയ്മര്‍ക്ക് മൈതാനത്തിറങ്ങാനുള്ള പേടിമാറിയെന്ന് ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ ആലിസണ്‍ പറയുന്നു. തനിക്ക് വീണ്ടും പരിക്കേല്‍ക്കുമോ എന്ന ആശങ്കയുണ്ടെന്ന് ലോകകപ്പ് പരിശീലനം ആരംഭിച്ച വേളയില്‍ ബ്രസീലിയന്‍ സൂപ്പര്‍താരം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആലിസണിന്‍റെ വെളിപ്പെടുത്തലോടെ ആരാധകരുടെ ആശങ്കകള്‍ അവസാനിക്കുകയാണ്. ലോകകപ്പില്‍ നെയ്റിന്‍റെ സേവനം ബ്രസീലിന് അതിപ്രധാനമാണെന്നും ആലിസണ്‍ വ്യക്തമാക്കി.
