സംഭവത്തില്‍ ഫിഫ വിശദീകരണം തേടും

മോസ്‌കോ: ലോകകപ്പിൽ പരിക്കേറ്റ താരത്തെ കളിപ്പിച്ച മൊറോക്കോയുടെ നടപടി വിവാദമാവുന്നു. പോര്‍ച്ചുഗലിന് എതിരായ മത്സരത്തിലാണ് പരിക്കേറ്റ നോര്‍ദിന്‍ അമ്രബാത് കളിച്ചത്. പരിക്ക് സാരമാകാതിരിക്കാന്‍ തലയ്ക്ക് സുരക്ഷാ കവചമണിഞ്ഞാണ് നോര്‍ദിന്‍ കളത്തിലിറങ്ങിയത്. എന്നാല്‍ മത്സരം തുടങ്ങി 16 മിനുറ്റിന് ശേഷം ഈ കവചം നോര്‍ദിന്‍ ഊരിയെറിയും ചെയ്തു. 

തലയ്ക്ക് സാരമായി പരിക്കേറ്റാല്‍ ആറ് ദിവസത്തിനകം കളിക്കരുതെന്ന ഫിഫയുടെ ചട്ടം മറികടന്നെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. എന്നാല്‍ കളിക്കാന്‍ നോര്‍ദിന്‍ പൂര്‍ണ ആരോഗ്യവാനായിരുന്നു എന്നാണ് മൊറോക്കോ ടീം നല്‍കുന്ന വിശദീകരണം.

മൊറോക്കോയുടെ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ് നോര്‍ദിന്‍ ബോധംകെട്ട് വീണിരുന്നു. പിന്നാലെ താരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംഭവത്തില്‍ ഫിഫ ടീം ഡോക്‌ടറോട് വിശദീകരണം തേടും‍.