ഗുറേറോയെ കളിക്കാന്‍ അനുവദിക്കണമെന്ന് ലോകകപ്പില്‍ പെറുവിന്‍റെ ആദ്യ റൗണ്ട് എതിരാളികളായ ഓസ്‌ട്രേലിയ, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക് ടീമുകളുടെ നായകന്‍മാര്‍ ഫിഫയോട് ആവശ്യപ്പെട്ടിരുന്നു

മോസ്‌കോ: റഷ്യന്‍ ലോകകപ്പ് കിക്കോഫിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പെറുവിന് ആശ്വസവാര്‍ത്ത. ലഹരിമരുന്ന് വിവാദത്തില്‍ കുടുങ്ങിയ പെറു നായകന്‍ പൗലോ ഗുറേറോയ്ക്ക് ലോകകപ്പില്‍ കളിക്കാന്‍ സ്വിസ് സുപ്രീം കോടതി അനുമതി നല്‍കി. ഗുറേറോയ്ക്ക് ലോകകപ്പില്‍ കളിക്കാന്‍ കഴിയില്ലെന്ന കായിക തര്‍ക്ക പരിഹാര കോടതിയുടെ ഉത്തരവും സ്വിസ് കോടതി മരവിപ്പിച്ചു.

ഗുറേറോയെ കളിക്കാന്‍ അനുവദിക്കണമെന്ന് ലോകകപ്പില്‍ പെറുവിന്‍റെ ആദ്യ റൗണ്ട് എതിരാളികളായ ഓസ്‌ട്രേലിയ, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക് ടീമുകളുടെ നായകന്‍മാര്‍ ഫിഫയോട് ആവശ്യപ്പെട്ടിരുന്നു. കോക്കെയ്ന്‍ ഉപയോഗിച്ചതിന് വാഡ 14 മാസത്തേക്ക് വിലക്കിയതോടെയാണ് ഗുറേറോയുടെ ലോകകപ്പ് പങ്കാളിത്തം സംശയത്തിലായത്. എന്നാല്‍ ഗുറേറോയ്ക്ക് കളിക്കാന്‍ അനുമതി ലഭിച്ചത് പെറുവിന്‍റെ ലോകകപ്പ് മോഹങ്ങള്‍ക്ക് കരുത്തുപകരും.