മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ പോളണ്ടിനെതിരെ ആദ്യ പകുതിയില്‍ സെനഗലിന് മേധാവിത്വം. 37-ാം മിനുറ്റില്‍ പോളണ്ട് താരം തിയാഗോ സിനേകിന്‍റെ സെല്‍ഫ് ഗോളാണ് സെനഗലിന് ലീഡ് സമ്മാനിച്ചത്. സെനഗല്‍ താരം ഗുയേയുടെ ഷോട്ടില്‍ കാലുവെച്ച തിയാഗോയ്ക്ക് പിഴയ്ക്കുകയായിരുന്നു.

ആദ്യ പകുതിയില്‍ കൂടുതല്‍ സമയം പന്ത് കാലില്‍ വെക്കാന്‍ പോളണ്ടിനായെങ്കിലും സെനഗല്‍ ഒട്ടും മോശമായിരുന്നില്ല. അതേസമയം നായകന്‍ ലെവന്‍ഡോവ്‌സ്കിക്ക് മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷ് ചെയ്യാനാകാതെ പോയത് പോളണ്ടിന് തിരിച്ചടിയായി.