റഷ്യക്ക് മൂന്നാം ഗോള്‍
മോസ്കോ: റഷ്യന് ലോകകപ്പില് ഈജിപ്തിനെതിരെ രണ്ടാം പകുതിയില് റഷ്യയുടെ ഗോള്മഴ. മൂന്ന് മിനുറ്റുകളുടെ ഇടവേളയില് രണ്ട് ഗോളുകളാണ് റഷ്യ അടിച്ചുകൂട്ടിയത്. രണ്ടാം പകുതിയുടെ തുടക്കത്തില് സെല്ഫ് ഗോളിലൂടെ മുന്നിലെത്തിയ റഷ്യക്കുവേണ്ടി ചെറിഷേവ്, സ്യൂബ എന്നിവരുടെ വകയായിരുന്നു രണ്ടും മൂന്നും ഗോളുകള്.
കളിയില് ആദ്യ പകുതിയിലെ ഗോള് വരള്ച്ച രണ്ടാം പകുതിയുടെ തുടക്കത്തില് തന്നെ നാടകീയമായി അസ്തമിച്ചു. 47-ാം മിനുറ്റില് റഷ്യയുടെ സോബ്നിന്റെ ഷോട്ട് തടയാന് ശ്രമിച്ച ഈജിപ്ത് താരം ഫാത്തിയുടെ കാലില് തട്ടി പന്ത് ഗോള് പോസ്റ്റിലേക്ക് കയറിയതോടെ റഷ്യ മുന്നിലെത്തി.
പിന്നാലെ കണ്ടത് ഈജിപ്ഷ്യന് ഗോള്മുഖത്ത് റഷ്യയുടെ ഇരച്ചില്. 59-ാം മിനുറ്റില് ചെറിഷേവ് വലകുലുക്കി. ഈ ലോകകപ്പില് ചെറിഷേവിന്റെ മൂന്നാം ഗോള്. ഇതോടെ ടോപ് സ്കോറര്മാരില് പോര്ച്ചുഗലിന്റെ ക്രിസ്റ്റ്യാനോയ്ക്കൊപ്പമെത്തി. ഞെട്ടല് മാറും മുമ്പ് മൂന്ന് മിനുറ്റുകളുടെ ഇടവളയില് ഈജിപ്തിന് സ്യൂബയുടെ വര അടുത്ത പ്രഹരം. ലോകകപ്പില് സ്യൂബയുടെ രണ്ടാം ഗോളാണിത്.
