ആദ്യ പകുതി ഗോള്‍രഹിതം
മോസ്കോ: സൂപ്പര് സ്ട്രൈക്കര് മുഹമ്മദ് സലാ തിരിച്ചെത്തിയ മത്സരത്തില് റഷ്യക്കെതിരെ ആദ്യ പകുതിയില് ഈജിപ്തിന് ഗോള്രഹിത സമനില. സലായെ ആദ്യ ഇലവനില് ഉള്പ്പെടുത്തിയാണ് ഈജിപ്ത് ഇറങ്ങിയത്. എന്നാല് മികച്ച മുന്നേറ്റങ്ങള് കാട്ടിയെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാന് സാലയ്ക്കും സംഘത്തിനുമായില്ല. അതേസമയം സൗദിക്കെതിരായ ഉദ്ഘാടന മത്സരത്തിലെ മികവ് തുടരാന് റഷ്യക്കുമായില്ല.
തുടക്കത്തില് പന്ത് ഈജിപ്തിന്റെ കാലുകളില് കൂടി കറങ്ങിയെങ്കിലും സലായ്ക്ക് റഷ്യന് പ്രതിരോധത്തിലെ വിടവ് കണ്ടെത്താനായില്ല. പെനാല്റ്റിയിലൂടെ എട്ടാം മിനുറ്റില് ലഭിച്ച സുവര്ണാവസരം മുതലാക്കാന് റഷ്യക്കായില്ല. പിന്നാലെ നിരവധി തവണ ആക്രമണത്തിന്റെ സുചനകള് റഷ്യ കാട്ടിയെങ്കിലും പന്ത് ഈജിപ്ഷ്യന് അതിര്ത്തിയെ തലോടാതെ കടന്നുപോയി. 42-ാം മിനുറ്റില് സലായുടെ മിന്നലടി റഷ്യന് ബാറിന് പുറത്തേക്കുംപോയി.
