ലോകകപ്പില്‍ സലായുടെ രണ്ടാം ഗോള്‍

മോസ്‌കോ: ലോകകപ്പില്‍ മുഹമ്മദ് സലായുടെ ഗോളില്‍ സൗദി അറേബ്യക്കെതിരെ ഈജിപ്ത് മുന്നില്‍. 22-ാം മിനുറ്റില്‍ അബ്ദുള്ള എല്‍ സെയ്ദ് മധ്യവരയ്ക്കിപ്പുറത്ത് നിന്ന് തൊടുത്തുവിട്ട ലോംഗ് പാസില്‍ നിന്നാണ് സലാ വലകുലുക്കിയത്. രണ്ട് പ്രതിരോധതാരങ്ങള്‍ക്ക് മുകളിലൂടെ പറന്നിറങ്ങിയ പന്ത് സലാ ഗോളിയെ കാഴ്ച്ചക്കാരനാക്കി ചിപ്പ് ചെയ്ത് വലയിലാക്കി. ഈ ലോകകപ്പില്‍ സലായുടെ രണ്ടാം ഗോളാണിത്. 

Scroll to load tweet…